തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഇതു സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷന്‍ പറഞ്ഞു.
സംഭവമറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അശുപത്രിയിലെത്തി. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച അദ്ദേഹം കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്ക് ഇന്ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴ്‌സിന്റെ ട്രെയിനിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയപ്പോഴാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനേജ്‌മെന്റിന്റെയും സഹപാഠികളുടേയും പീഡനങ്ങളും അപമാനിക്കലുമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.