കീഴാറ്റൂരിലെ വയല്‍ക്കിളികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്ന് സുഗതകുമാരി

sugathakumari

തിരുവനന്തപുരം: പ്രകൃതിയുടെ പച്ചപ്പ് നിലനിറുത്താന്‍ കണ്ണീരൊഴുക്കി സമരം ചെയ്യുന്ന കീഴാറ്റൂരിലെ വയല്‍ക്കിളികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്ന് കവയിത്രി സുഗതകുമാരി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് സുഗതകുമാരി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭാഷാപിതാവ് ‘എഴുത്തച്ഛന്‍’ എന്ന പേരിലുള്ള നാടകം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മാതൃഭാഷാ പ്രബോധന പ്രചരണ നാടക യാത്രയുടെ ആരംഭം കുറിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എതിര്‍പ്പുകള്‍ കാണും. പക്ഷേ, നാടിന്റെ നന്മയ്ക്ക് വേണ്ടി കോണ്‍ഗ്രസ് സമരക്കാര്‍ക്കൊപ്പം നില്‍ക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. നിയമം ശക്തമായി നടപ്പാക്കണം. ഭാഷയ്‌ക്കൊപ്പം പ്രകൃതിയും നിലനില്‍ക്കണം. അമ്മമലയാളത്തിന് ജീവിക്കാന്‍ തറവാട് വേണം. വികസനത്തിന്റെ പേരില്‍ അതില്ലാതാക്കരുതെന്നും സുഗതകുമാരി പറഞ്ഞു.

Top