നഴ്‌സുമാരുടെ അനിശ്ചിത സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സമരത്തില്‍ എത്രയും വേഗം ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ ആശുപത്രികളില്‍നിന്ന് ഭാഗികമായി പണിമുടക്കിയെത്തിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ ആശുപത്രിക്കുമുന്നിലെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

Top