ഷുഹൈബ് വധക്കേസിൽ നിലപാടു കടുപ്പിച്ച് സുധാകരൻ; നിരാഹാര സമരം തുടരും

k sudhakaran

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും.

കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ഥ പ്രതികള്‍ ഒളിവാലാണെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ സമരം നീട്ടാന്‍ തീരുമാനിച്ചത്.

നാല്പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട സമരമാണ് നേരത്തെ സുധാകരന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ പൊലീസിന്റെയും, ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന്റെയും വെളിപ്പെടുത്തല്‍ വന്നതൊടെയാണ് സുധാകരന്‍ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

Top