സൗബിന്റെ ‘സുഡാനി ഫ്രം നൈജീരിയ’യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

sudani-from-nigeria

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ ലിറിക്ക് വീഡിയോ ഗാനം പുറത്തിറങ്ങി. റെക്‌സ് വിജയനാണ് കിനാവു കൊണ്ടൊരു എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ഇമാം മജ്ബൂറും നേഹ നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈന്‍മെന്റിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോടും, മലപ്പുറവുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍.

Top