സബ്കളക്ടര്‍ സുന്ദരിക്ക് കോണ്‍ഗ്രസ് എം എല്‍ എ മിന്നുകെട്ടും

തിരുവനന്തപുരം: യുവ എം.എല്‍.എ കെ.എസ് ശബരിനാഥും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകും.

ജൂണ്‍ അവസാനത്തോടെയാണ് വിവാഹം. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ വിവാഹം ഉറപ്പിച്ചതായാണ് സൂചന. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ എന്ന ചോദ്യത്തിന് രണ്ടും ആണെന്നായിരുന്നു ഇതുസംബന്ധിച്ച് ദിവ്യയുടെ മറുപടി. വിവാഹ വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

തിരുവനന്തപുരത്ത് റിസപ്ഷന്‍ ഉണ്ടാകും. സിഎംസി വെല്ലൂരില്‍നിന്നും എംബിബിഎസ് ബിരുദം നേടിയ ദിവ്യ 2014ലാണ് ഐ.എ.എസ് കരസ്ഥമാക്കുന്നത്. തുടര്‍ന്ന് കോട്ടയം സബ് കലക്ടറായി സര്‍വീസില്‍ പ്രവേശിച്ച ദിവ്യ ഇപ്പോള്‍ തിരുവനന്തപുരം സബ് കലക്ടറാണ്.

ശബരിനാഥ് അരുവിക്കര എം എല്‍ എ ആണ്.

Top