സൂപ്പര്‍സ്റ്റാറിന്റെ ‘വില്ലന്‍’ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ സ്‌റ്റൈല്‍ മന്നന്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘വില്ലന്റെ’ ട്രെയിലറും, പാട്ടുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍ 27ാം തീയതി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങവെയാണ് സംവിധായകനെ തേടി സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വിളി വന്നത്. വില്ലന്‍ കാണാനുള്ള ആഗ്രഹമാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കിയത്.

വില്ലന്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് രജനികാന്ത് പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണന്‍ ഉറപ്പും നല്‍കി.

രജനി കാന്തിന്റെ ‘ലിങ്ക’ നിര്‍മ്മിച്ച റോക്ക്‌ലൈന്‍ ഫിലിംസാണ് ‘വില്ലന്‍’ നിര്‍മ്മിക്കുന്നത്.

രജനിക്കായി ചെന്നൈയില്‍ പ്രത്യേക സ്‌ക്രീനിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ തമിഴ്, തെലുങ്ക് താരങ്ങളും ചിത്രത്തിലുണ്ട്.

പുലിമുരുകന്‍ സിനിമയ്ക്ക് സംഘട്ടനം ചെയ്ത പീറ്റര്‍ ഹെയ്‌നാണ് വില്ലനും സംഘട്ടനം ഒരുക്കിയിരിക്കുന്നത്‌.

Top