പാമ്പാടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; എസ്എഫ്‌ഐ മാര്‍ച്ച് അക്രമാസക്തം

Crossroads Central School

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. സ്‌കൂളിന്റെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ലാത്തി വീശി.

സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.

പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നാണ് സ്‌കൂളിലെ സി.ബി.എസ്.സി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പന്‍ 14 ആണ് വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ചത്.

വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറയ്ക്കല്‍ ഈപ്പന്‍ വര്‍ഗീസ്-ബിന്ദു ദമ്പതികളുടെ മകനാണ് ബിന്റോ. ഇവരുടെ ഏക മകനായിരുന്നു ബിന്റോ. പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം ഉറപ്പിക്കാന്‍ ഒന്‍പതാം ക്ലാസ്സിലെ ആറ് വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്‍പിച്ചതായും ആക്ഷേപമുണ്ട്. സ്‌കൂളിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിക്ഷേധം ശക്തമാവുകയാണ്.

Top