അനുമതിയില്ലാതെ പടക്ക വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്

കാസര്‍കോട്: അനുമതിയില്ലാതെ പടക്ക വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും, പൊലീസ് നിതാന്ത ജാഗ്രതയും പരിശോധനയും നടത്തുമെന്നും ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍.

ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ ഒഴിവാക്കണം. പടക്കങ്ങള്‍ കത്തിച്ചതിനു ശേഷം വലിച്ചെറിയാതിരിക്കുക, വീടും, പരിസരവും, വാഹനങ്ങളും ശ്രദ്ധിക്കുക, പൊട്ടാത്തവ വീണ്ടും കൈകൊണ്ടെടുക്കരുത്, പൊള്ളലേറ്റാല്‍ ഒഴുകുന്ന വെള്ളത്തില്‍ തണുപ്പിക്കണമെന്നും മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേഹത്ത് തീ കൊണ്ടാല്‍ കട്ടിയുള്ള ചാക്ക് പോലുള്ളവ കൊണ്ട് അമര്‍ത്തിപ്പിടിച്ച് തീ കെടുത്തണം, കുട്ടികള്‍ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മാത്രം പടക്കമുപയോഗിക്കണമെന്നും ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി.

Top