തെരുവ് നായ പ്രശ്‌നം; കേരളത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

തെരുവ് നായ പ്രശ്‌നത്തില്‍ എന്ത് നടപടികള്‍ കേരളം സ്വീകരിച്ചുവെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Top