Stray dogs eat up 70-year-old woman in Madhya Pradesh

stray dog

ഭോപ്പാല്‍: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്കള്‍ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സ്ത്രീയുടെ മൃതശരീരം കണ്ടത്. വയോധികയെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ആശുപത്രിയിലെ മാതൃശിശു വാര്‍ഡിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.

തെരുവില്‍ അലഞ്ഞുനടന്നിരുന്ന ബിസ്മില്ല എന്ന എണ്‍പതുകാരിയെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈമാസം 19ന് ഇവിടെനിന്നു വൃദ്ധയെ കാണാതായി. എന്നാല്‍ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം പ്രസവ വാര്‍ഡിനു സമീപത്ത് രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.

മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നതാകാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവരെങ്ങനെ പുറത്തെത്തി എന്ന കാര്യം വ്യക്തമല്ല. ഇവരെ കാണാതായത് സംബന്ധിച്ച് പോലീസില്‍ ആശുപത്രിക്കാര്‍ പരാതിയൊന്നും നല്‍കിയിരുന്നുമില്ല.

മൃതദേഹത്തിന്റെ പകുതി ഭാഗം നായ്കള്‍ ഭക്ഷിച്ച നിലയിലായിരുന്നെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.എസ്.ഗുപ്ത പറഞ്ഞു. മൃതദേഹത്തിന്റെ മേല്‍ഭാഗം പൂര്‍ണമായി നായ്കള്‍ ഭക്ഷണമാക്കി.

ഗുണ ജില്ലയിലെ മധുസുദന്‍ഗഡ് സ്വദേശിയായ വൃദ്ധയുടെ ശേഷിച്ച ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top