പാ​ക്കി​സ്ഥാൻ ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യെ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ പാ​ക്കി​സ്ഥാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

അ​ടു​ത്ത മാ​സം ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ലീ​ഗി​ന്റെ അ​ഞ്ചാം സീ​സ​ണ്‍ ജൂ​ണ്‍ 25നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ലേ​ല​ത്തി​ൽ പാ​ക് ക​ബ​ഡി താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഘാ​ട​ക​ർ​ക്ക് അ​വ​രെ ക​ളി​ക്കാ​ൻ വി​ളി​ക്കാ​മെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും ക​ളി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. ഭീ​ക​ര​ത​യി​ൽ​ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ത്ത പ​ക്ഷം പാ​ക്കി​സ്ഥാ​നെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല- കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

Top