ഫെയ്‌സ്ബുക്കിന്റെ ഓഹരി വിപണികളില്‍ വന്‍ ഇടിവ് ; ഓഹരികള്‍ 7.7 ശതമാനമായി

വാഷിങ്ടന്‍: വ്യവസായ മാതൃകയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന റിപ്പാര്‍ട്ടിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതാണ് വാള്‍സ്ട്രീറ്റില്‍ ഓഹരികള്‍ 7.7 ശതമാനമായി ഇടിയാന്‍ കാരണമായത്.

ട്രംപിനുവേണ്ടി സ്വകാര്യതാ നിയമം ലംഘിച്ച് രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്ബുക് പുറത്താക്കിയിരുന്നു. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകര്‍ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരശേഖരണത്തിന്റെ ഭാഗമായി 2014 മുതല്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ത്തിയത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്. അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസിനും (എസ്സിഎല്‍) വിലക്കു ബാധകമാണ്.

Top