സെന്‍സെക്‌സ് 130 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 129.91 പോയിന്റ് താഴ്ന്ന് 33,006.27ലും നിഫ്റ്റി 47.20 പോയിന്റ് നഷ്ടത്തില്‍ 10,108.10ലുമാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് ഓഹരി സൂചികകളെ ബാധിച്ചത്.

വേദാന്ത, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വിപ്രോ, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top