ഓഹരി സൂചികകളില്‍ നഷ്ടം ; സെന്‍സെക്‌സ് 120 പോയന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 120 പോയന്റ് താഴ്ന്ന് 30538ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 9483ലുമെത്തി.

ബിഎസ്ഇയിലെ 435 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1083 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.Related posts

Back to top