stock exchange gaine

മുംബൈ: ഓഹരി സൂചികകള്‍ നോട്ടത്തോടെ വ്യാപരം ആരംഭിച്ചു. സെന്‍സെക്‌സ് 20 പോയന്റ് നേട്ടത്തില്‍ 28355ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തില്‍ 8769ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1182 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 585 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, വിപ്രോ, ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, സിപ്ല തുടങ്ങിയവ നേട്ടത്തിലുമാണ്.

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പുറത്തുവരാനിരിക്കെ ഓഹരി സൂചികകളുടെ നീക്കം കരുതലോടെയാണ്.

Top