തുടക്കം പോലെ ഒടുക്കവും, ഓഹരി വിപണിക്ക് നേട്ടത്തോടെ അവസാനം

stock-market

മുംബൈ: രാവിലെ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തോടെയായിരുന്നു. അതുപോലെ വ്യാപാരം അവസാനിപ്പിച്ചതും നേട്ടത്തോടെ തന്നെ.

ബിഎസ്ഇ സെന്‍സെക്‌സ് 54.03 പോയിന്റ് നേട്ടത്തില്‍ 32,074.78ലും നിഫ്റ്റി 29.60 പോയിന്റ് നേട്ടത്തില്‍ 9,915.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂണിടെക്, ശ്രീഇന്‍ഫ്ര, ജെ പി അസോസിയേറ്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഫോറിറ്റ്‌സ്, വീഡിയോകോണ്‍, പ്രസ്റ്റീജ് തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയുടെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച നേട്ടവുമായായിരുന്നു വിപണി ആരംഭിച്ചത്.Related posts

Back to top