ലിവര്‍പൂള്‍ താരത്തെ റേഞ്ചേഴ്‌സ് ക്ലബിലെത്തിച്ച് സ്റ്റീവന്‍ ജെറാഡ്

john

ഴു വര്‍ഷമായി ലിവര്‍പൂള്‍ താരമായിരുന്ന ജോണ്‍ ഫ്‌ലനാഗനെ റേഞ്ചേഴ്‌സ് ക്ലബിലേക്ക് എത്തിച്ച് സ്റ്റീവന്‍ ജെറാഡ്. ലിവര്‍പൂളിന്റെ ഫുള്‍ബാക്കായ ഫ്‌ലാനാഗനെ ഈ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ റിലീസ് ചെയ്തിരുന്നു. തുടര്‍ന്നാണ് താരത്തെ ക്ലബിലെത്തിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് ഫ്‌ലനാഗനുമായി റേഞ്ചേഴ്‌സിന്റെ കരാര്‍.

ലോണില്‍ ബോള്‍ട്ടനായും ബേണ്‍ലിക്കായും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഒരു മത്സരം ഫ്‌ലനാഗന്‍ കളിച്ചിട്ടുണ്ട്. ജെറാഡ് ക്ലബില്‍ എത്തിയതിന് ശേഷമുള്ള ഏഴാം സൈനിംഗാണിത്.

Top