State government seeking cancellation of bail to the prior krinadas from supreme court

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് ആത്മഹത്യ കേസില്‍ നെഹ്റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

കേസിലെ സാക്ഷികളും തെളിവുകളുമെല്ലാം വിദ്യാര്‍ഥികളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് അതുകൊണ്ടുതന്നെ കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

വടക്കാന്‍ഞ്ചേരി കോടതി പരിഗണിക്കുന്ന കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.

ജാമ്യാപേക്ഷയില്‍ ഇരുവിഭാഗങ്ങളുടെയും വാദം ഇന്ന് പൂര്‍ത്തിയായി. മൂന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

Top