ജി.എസ്.ടി വരുമാനം കൂടിയ കാര്യം തോമസ് ഐസക്ക് തുറന്ന് പറയാത്തത് ജനവഞ്ചനയെന്ന് കുമ്മനം

kummanam

തിരുവനന്തപുരം : ജി.എസ്.ടി വരുമാനം കൂടിയ കാര്യം ധനമന്ത്രി തോമസ് ഐസക്ക് തുറന്ന് പറയാത്തത് ജനവഞ്ചനയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വകുപ്പിന്റെ വരുമാനം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.19 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും, ചരക്കു സേവന നികുതി നടപ്പാക്കിയ ആദ്യ സാമ്പത്തിക വര്‍ഷത്തിലെ വര്‍ധനയാണിതെന്നും, വസ്തുതകള്‍ ഇതായിരിക്കെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളെയും താറടിച്ചു കാണിക്കാനുള്ള രാഷ്ട്രീയ പ്രചാരവേല മാത്രമാണ് നടക്കുന്നതെന്നും, സാമ്പത്തിക-ശാസ്ത്ര വിദഗ്ധന്‍ എന്നറിയപ്പെടുന്ന തോമസ് ഐസക് തന്നെ ഇത്തരം വില കുറഞ്ഞ പ്രചാരവേലക്ക് നേതൃത്വം നല്‍കുന്നത് സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികളെയും പൊതുജനത്തെയും വഴിതെറ്റിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top