കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ പി ജയരാജന്‍

jayarajn_ep

തൃശൂര്‍: കെഎം മാണി ഇടതിലേക്കെന്ന സൂചന നല്‍കി ഇ പി ജയരാജന്റെ പ്രസ്താവന. മാണിയെ പുകഴ്ത്തിയാണ് ഇ.പി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്നുംമാണിയെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളന സെമിനാറില്‍ ക്ഷണിച്ചതില്‍ തെറ്റില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബദല്‍ നയം സ്വീകരിക്കുന്നവരെ മുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല.

ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങള്‍ തന്നെയെന്നും മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെതിരെയുള്ള സിപിഐ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ജയരാജന്‍ പറഞ്ഞു.

Top