സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കനത്ത നഷ്ടത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്‌

sbi

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ മാസത്തില്‍ ബാങ്കിന് 2416 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 2610 കോടിയായിരുന്നു എസ്ബിഐയുടെ ലാഭം. കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് നഷ്ടത്തിന് കാരണമായതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു.

അതേസമയം കിട്ടാക്കടം വന്‍തോതില്‍ പെരുകുന്നതാണ് ഇത്ര വലിയ നഷ്ടത്തിന് കാരണമാകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മൂന്നാം പാദത്തിലെ പലിശ വരുമാനം 18,687.52 കോടിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വരുമാനത്തെ അപേക്ഷിച്ച് 5.17 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കാര്‍ഷിക ലോണുകളില്‍ 5.88 ശതമാനവും ചെറുകിട വായ്പകള്‍ 13.59 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.

Top