രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനമെന്ന് ടെലികോം മന്ത്രാലയം

mobile numbers

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കി. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്പറുകള്‍ 13 അക്കമാക്കാനും നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കാനുമാണ് നിര്‍ദേശം. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ഡിസംബര്‍ 31നകം 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അറിയിപ്പ്.

Top