സെന്‍സെക്‌സ് 42 പോയിന്റ്‌ ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Markets closed

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 42 പോയിന്റ് ഉയര്‍ന്ന് 32442ലും നിഫ്റ്റി 10 പോയിന്റ്‌ ഉയര്‍ന്ന് 10152ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1075 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ബജാജ് ഓട്ടോ, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐഒസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലെത്തിയപ്പോള്‍, കോള്‍ ഇന്ത്യ, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയവ നഷ്ടത്തിലാണ്.

 

Top