ജിയോയെ കടത്തിവെട്ടി; ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക്‌

ന്യൂഡല്‍ഹി: കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യമായി ഇ രൂപത്തില്‍ നടന്ന ലേലത്തില്‍ 6138.1 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ബിസിസിഐയില്‍ നിന്നാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം കോടികള്‍ മുടക്കി സ്റ്റാര്‍ ഇന്ത്യ വാങ്ങിയത്.

സോണി, ജിയോ തുടങ്ങിയ വമ്പന്മാരെ പിന്തള്ളിയാണ് സ്റ്റാര്‍ ഇന്ത്യയുടെ നേട്ടം. 2018 മുതല്‍ 2023 വരെ നടക്കുന്ന ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഇനി സ്റ്റാര്‍ ഇന്ത്യയിലൂടെ കാണാം. 3851 കോടി രൂപക്കാണ് 2012 മുതല്‍ 2018 വരെയുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.

നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശവും സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഡിജിറ്റല്‍ അവകാശം 2.55 ബില്യണ്‍ യുഎസ് ഡോളറിനാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.

Top