ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പിടിയില്‍

arrest

ന്യൂഡല്‍ഹി : ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നസീര്‍ അഹമ്മദ് (34) പിടിയിലായി. അഹമ്മദിന്റെ പക്കല്‍ നിന്ന് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തു.

terrorist

സശസ്ത്ര സീമാ ബെല്‍ സേനയാണ് ഇയാളെ പിടികൂടിയത്. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. 2003 മുതല്‍ നസീര്‍ അഹമ്മദ് പാക്കിസ്ഥാനില്‍ താമസിച്ചിരുന്നതായി കണ്ടെടുത്ത രേഖകളില്‍നിന്നു വ്യക്തമായിട്ടുണ്ട്.

Top