‘സീറോ’ ചിത്രത്തിലെ കത്രീനയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഷാരൂഖ് ഖാന്‍

ത്രീന കൈഫിന്റെ 35-ാം പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍ കുള്ളന്‍ ആയി എത്തുന്ന ചിത്രം ‘സീറോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഷാരൂഖ് ഖാനാണ് കത്രീനയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

ബി ടൗണിലെ ‘ബാസിഗര്‍’ ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീറോ. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.

Top