രണ്ടാം ടെസ്റ്റ്‌ ; ഇന്ത്യയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക , 205 ന്‌ പുറത്ത്‌

നാഗ്പൂര്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക.

205 റണ്‍സില്‍ ശ്രീലങ്ക പുറത്തായി.

കരുണരത്‌നക്കും(51) ചാണ്ടിമാലിനും(57) ഒഴികെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ തിളങ്ങാനായില്ല.

ഇന്ത്യക്കായി ആര്‍. അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

നാഗ്പൂരില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍, ഇന്ത്യന്‍ ബാറ്റിംഗ് ആരംഭിച്ചു പത്ത് റണ്‍സ് തികയ്ക്കും മുന്‍പ് ആദ്യ വിക്കറ്റ് തെറിച്ചു.

Top