ശ്രീജിത്തിനെ പൊലീസിന് കാണിച്ചുകൊടുത്ത ഗണേശനെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് കുടുംബം

Sreejith-

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്ത ഗണേശനെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം.

ഗണേശനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും ശ്രീജിത്തിന്റെ കുടുംബം പറഞ്ഞു.വീടാക്രമിച്ച സംഭവത്തില്‍ ജീവനൊടുക്കിയ വാസുദേവന്റെ സഹോദരനാണ് ഗണേശന്‍ .

വാസുദേവന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഗണേശന്‍ കാണിച്ചു കൊടുത്തവരെയൊക്കെ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു.

അതേസമയം, പൊലീസ് നല്‍കിയ ഫോട്ടോയിലെ ആളെയാണ് താന്‍ കാണിച്ചു കൊടുത്തതെന്ന് ഗണേശന്‍ വ്യക്തമാക്കി

Top