ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടുമെന്ന് ശ്രീശാന്ത്

sreesanth

കൊച്ചി: ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് പോരാടാനൊരുങ്ങുന്നു.

ഇതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന്‌ ശ്രീശാന്ത് അറിയിച്ചു.

ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടുമെന്നും, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.

Top