sreenivasan-against-political-murders in kerala

sreenivasan

തിരുവനന്തപുരം: രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും സമീപിച്ചിരുന്നു എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് നടന്‍ ശ്രീനിവാസന്‍.

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പാര്‍ട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നത്. മനുഷ്യനെ പച്ചയ്ക്ക് കുത്തി കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാത്തതിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപതികളായി മാറിക്കഴിഞ്ഞു. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Top