കാശ്മീരിലെ കല്ലേറില്‍ തമിഴ് വിനോദസഞ്ചാരി കൊല്ലപ്പെട്ടു

stone pelting

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കല്ലേറില്‍ പരിക്കേറ്റ തമിഴ് വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശി തിരുമണി(22) ആണ് തിങ്കളാഴ്ച മരിച്ചത്. ശ്രീനഗറിനടുത്ത് നര്‍ബല്‍ മേഖലയില്‍ വെച്ച് തലയ്ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയായിരുന്നു.

കല്ലേറുകാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തിരുമണി സഞ്ചരിച്ചിരുന്ന വാഹനം പെടുകയായിരുന്നു. സൗരയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലേറില്‍ പരിക്കേറ്റ പ്രദേശവാസിയായ മറ്റൊരു പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top