ശ്രീദേവിയുടെ മരണവാര്‍ത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി; നഷ്ടമായത് അതുല്യ പ്രതിഭയെന്ന് പ്രധാനമന്ത്രി

sreedevi

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ശ്രീദേവിയുടെ മരണവാര്‍ത്ത ഞെട്ടിച്ചുവെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്താണ് അവര്‍ കടന്നു പോകുന്നത്. മുണ്ട്രം പിറൈ, ലാംഹെ, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നീ സിനിമകളിലെ ശ്രീദേവിയുടെ അഭിനയം മറ്റു താരങ്ങള്‍ക്ക് പ്രചോദനമാണെന്നും രാഷട്രപതി ട്വിറ്ററില്‍ കുറിച്ചു.

ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭയായിരുന്നു ശ്രീദേവിയെന്നും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കു ചേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ദുബായില്‍വച്ച് ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീദേവി മരണപ്പെട്ടത്.

Top