ശ്രീദേവിയുടെ കഥ സിനിമയാക്കുന്നില്ല ; വാര്‍ത്ത തള്ളി രാം ഗോപാല്‍ വര്‍മ്മ

sreedevi and ram gopal

ബോളിവുഡ് നടി ശ്രീദേവിയുടെ വേര്‍പാടില്‍ നിന്നും സിനിമാലോകം ഇനിയും മുക്തമായിട്ടില്ല. അതിനിടയില്‍ പ്രിയ താരത്തിനെ കുറിച്ചുള്ള സിനിമ ഇറങ്ങാന്‍ പോകുന്നുവെന്നും, ഇത് രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുമെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയെ പൂര്‍ണ്ണമായും തള്ളികളയുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീദേവിയെ അതരിപ്പിക്കാന്‍ കഴിവുള്ള നടിമാര്‍ ഇപ്പോള്‍ ഇല്ലെന്നും രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Top