ക്യൂ സീരിസിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്‌പോര്‍ട്ടി, ലക്ഷ്വറി ഔഡി ക്യു 2

സ്.യു.വി മാര്‍ക്കറ്റില്‍ രാജ്യത്തെ മികച്ച സാധ്യത കണക്കിലെടുത്ത്, ആഡംബര ശ്രേണിയിലെ വില കുറഞ്ഞ മോഡലാണ് ഔഡി അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ക്യൂ 2.

ഏകദേശം 25 ലക്ഷം രൂപയാകും ബേസ് മോഡലിന്റെ പ്രാരംഭ വില. സ്‌പോര്‍ട്ടീ ടച്ചുള്ള ലുക്കും ഉന്നത സാങ്കേതികവിദ്യയും മികവാക്കിയാണ് ഈ എന്‍ട്രി ലെവല്‍ എസ്.യു.വി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത്.

ഔഡി നേരത്തേ വിപണിയിലെത്തിച്ച ക്യൂ 3, ക്യൂ 5, ക്യൂ 7 എന്നിവയുടെ രൂപകല്പനയുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നുണ്ട് ക്യൂ 2. പെട്രോള്‍ ഡീസല്‍ എഞ്ചിനില്‍ മൂന്ന് വേരിയന്റുകളില്‍ ക്യു 2 ലഭ്യമാകും.

മുന്‍ മോഡലായ ക്യു 3 യുടെ ഇന്റീരിയലിന്റെ തനിപകര്‍പ്പാണ് കമ്പനി പുതിയ മോഡലിനും നല്‍കിയത്. 1.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 114 ബിഎച്ച്പി കരുത്തും, 1.4 ടിഎഫ്എസ്‌ഐ എഞ്ചിന്‍ 148 ബിഎച്ച്പി കരുത്തും, 2.0 ടിഎഫ്എസ്‌ഐ എഞ്ചിന്‍ 187 ബിഎച്ച്പി കരുത്തും നല്‍കും.

വിലയുടെ അടിസ്ഥാനത്തില്‍ പ്രീമിയം എസ്.യു.വികളില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ക്യു 2 വിന് സാധിക്കും.

Top