റിലീസിനു മുൻപ് 156 കോടി കളക്ട് ചെയ്ത് സിനിമാമേഖലയെ ഞെട്ടിച്ച് വിജയ് ‘മെർസൽ’

ചെന്നൈ: റിലീസിനു മുന്‍പ് റെക്കോര്‍ഡ് സാമ്പത്തിക നേട്ടമുണ്ടാക്കി ദളപതിയുടെ ‘മെര്‍സല്‍’

156 കോടിയാണ് ദീപാവലിക്ക് (ബുധന്‍) തിയറ്ററുകളിലെത്തുന്ന മെര്‍സല്‍ കളക്ട് ചെയ്തിരിക്കുന്നത്.

തല അജിത്തിന്റെ വിവേകം സിനിമ നേടിയ 119 കോടി ബിസിനസ്സാണ് ദളപതി വിജയ് മെര്‍സല്‍ മറികടന്നിരിക്കുന്നത്.

ഇനി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് മാത്രമാണ് ദളപതിക്ക് മുന്നിലെ എതിരാളി.

3

രജനികാന്തിന്റെ സിനിമക്ക് അടുത്തയിടെയായി റിലീസിങ്ങിന് മുന്‍പ് 200 കോടിയുടെ ബിസിനസ്സ് നടക്കാറുണ്ട്.

ഇപ്പോള്‍ രജനിക്ക് പിന്‍ഗാമിയായി ‘കളക്ഷന്‍ മന്നനായി’ ദളപതി എത്തിയിരിക്കുകയാണ്.

തമിഴകം 70 കോടി, കര്‍ണ്ണാടക 5.5 കോടി, കേരള 6.6 കോടി, ആന്ധ്ര 4.6 കോടി, മറ്റ് ഏരിയകളില്‍ 80 ലക്ഷം, ഓവര്‍സീസ് റൈറ്റ് 26 കോടി, ആകെ 113.5 കോടി.

ഇതിനു പുറമെ സാറ്റ്‌ലൈറ്റ് റൈറ്റ് 28.5 ഹിന്ദി റൈറ്റ് 11 കോടി, ഓഡിയോ 3 കോടി, മൊത്തത്തില്‍ 156 കോടി.

130 കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമയാണ് റിലീസിനു മുന്‍പ് തന്നെ 156 കോടി കളക്ട് ചെയ്തിരിക്കുന്നത്.

2

കേരളത്തില്‍ 300 ഓളം തിയറ്ററുകളിലാണ് മെര്‍സല്‍ റിലീസിനെത്തുന്നത്.

ആദ്യ ദിവസം മെർസൽ എത്ര രൂപ കളക്ട് ചെയ്യും മൊത്തം എത്ര രൂപ കളക്ട് ചെയ്യും റെക്കോർഡുകൾ ഏതൊക്കെ തകർന്ന് വീഴും എന്നതാണ് ആരാധകരും സിനിമാ മേഖലയും ആകാംക്ഷയോടെ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Top