ദിലീപിനെ അറസ്റ്റ് ചെയ്താല്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയില്‍ നിന്നും ഉന്നതനെത്തും

കൊച്ചി: ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്താല്‍ സുപ്രീം കോടതിയില്‍ നിന്നടക്കം പ്രമുഖ അഭിഭാഷക പട എത്തും.

ഇതിനായി രാജ്യത്തെ ഏറ്റവും വില കൂടിയ അഭിഭാഷകന്റെ സേവനം ഇതിനകം തന്നെ നടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉറപ്പു വരുത്തിയതായാണ് സൂചന.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ഈ മുന്‍കരുതല്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്ന ദിലീപ് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന വാശിയിലാണ്.

ആക്രമിക്കപ്പെട്ട നടിയുടെ സംഭവ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് ‘ആവശ്യമെങ്കില്‍’ കോടതിയില്‍ വിളിച്ചു വരുത്തിക്കാനാണ് നീക്കം.

ഈ റിപ്പോര്‍ട്ടില്‍ ഇതുവരെ പുറത്ത് വിടാത്ത ‘ ഞെട്ടിക്കുന്ന’ ഒരു വിവരം ഉണ്ടെന്ന് കഴിഞ്ഞ ദിവസം (തിങ്കള്‍) Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദിലീപിനെതിരെ പൊലീസിന് ശക്തമായ തെളിവ് ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിനിമാ രംഗത്തെ സുഹൃത്തുക്കളും നടന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നിരപരാധിത്യം തെളിയിച്ചു കഴിഞ്ഞാല്‍ വേട്ടയാടിയ മാധ്യമങ്ങള്‍ക്കെതിരെയും കേസ് കൊടുക്കും.

അതേ സമയം കേസ് സംബന്ധമായി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കൃത്യമായ തെളിവില്ലാതെ ‘സാഹസ’ത്തിനു മുതിര്‍ന്നാല്‍ പിന്നീട് കൈപൊള്ളുമോ എന്ന ഭീതി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടെന്നാണ് സൂചന.

Top