ആദ്യം ശിലാലിഖിതം, പിന്നീട് താളിയോലകള്‍ തുടര്‍ന്ന് പുസ്തകങ്ങള്‍, ഇപ്പോള്‍ ഇ-മീഡിയ

പ്പോള്‍ ‘മരിച്ചു’ കൊണ്ടിരിക്കുന്നത് വായനയല്ല കടലാസ് പുസ്തകങ്ങളാണ്. പരമ്പരാഗതമായ വായനാരീതികളാണ്…

ഇന്റര്‍നെറ്റിന്റെ പുതിയ ലോകത്ത് പുതു ജനറേഷന്‍ മാത്രമല്ല പഴയ ജനറേഷനും ഇലക്ട്രോണിക്‌സ് മീഡിയയിലെത്തി നില്‍ക്കുന്നു.

കണ്ണിനടക്കം ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ചും ഇ- വായന അനുദിനം കുതിക്കുകയാണ്.

വിദ്യാഭാസ സ്ഥാപനങ്ങളും ഈ മാറ്റത്തിന്റെ ചുവട് പിടിച്ച് മാറി തുടങ്ങി കഴിഞ്ഞു.

ഇ-വായനയുടെ സവിശേഷത പരിശോധിച്ചാല്‍ . .

ഇ-ബുക്കുകളും അച്ചടിപുസ്തകങ്ങളും

* ഇ-ബുക്കുകള്‍ ഇലിങ്ക്, എല്‍സിഡി, എല്‍ഇഡി (elink, LCD,LED) സ്‌ക്രീനുകളിലും സാധാരണ കംപ്യൂട്ടര്‍ മോണിറ്ററുകളിലും വായിക്കാന്‍ കഴിയും. അക്ഷരങ്ങളുടെ വലിപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും കഴിയുന്നതിനൊപ്പം സ്‌ക്രീനിലെ ബാക്ക്‌ലൈറ്റ് ക്രമീകരിക്കുന്നതിനും കഴിയും. പ്രിന്റഡ് ബുക്കുകള്‍ക്ക് ഈ സൗകര്യങ്ങളൊന്നുമില്ല.

* ഇ-ബുക്കുകള്‍ക്ക് ഒരു ഹൈടെക് ”ലുക്കാണുള്ളത്. വ്യത്യസ്ത രീതികളില്‍ ഇ-ബുക്കുകള്‍ അവതരിപ്പിക്കുന്നതിനുള്ള സോഫ്‌റ്റ്വെയറുകള്‍ ഇന്ന് ലഭ്യമാണ്. പ്രിന്റഡ് ബുക്കുകളും പരമ്പരാഗത രീതിയില്‍നിന്ന് മാറാന്‍ ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത ആകൃതിയിലുള്ള ബുക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. സില്‍ക്കി പേജുകളും ത്രിമാന ചിത്രങ്ങളുംഇന്ന് പ്രിന്റഡ് ബുക്കുകളിലുമുണ്ട്.

* ഇ-ബുക്കുകള്‍ക്ക് പ്രിന്റഡ് ബുക്കുകളുടെ ഒരു ”ഫീല്‍’ ഉണ്ടാക്കാന്‍ കഴിയില്ല. ഇറീഡറാകട്ടെ, ലോഹങ്ങള്‍കൊണ്ടോ പ്‌ളാസ്റ്റിക് കൊണ്ടോ ആയിരിക്കും നിര്‍മിച്ചിരിക്കുന്നത്. പ്രിന്റഡ് ബുക്കുകള്‍ വിവിധ വലിപ്പത്തിലും ഭാരതത്തിലുമാണുള്ളത്. ഓരോ ബുക്കും വ്യത്യസ്ത ”ഫീല്‍’ ആകും നല്‍കുന്നത്.

* ഇ-ബുക്കുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകില്ല. ”ഔട്ട്ഓഫ് സ്റ്റോക്ക്’ബോര്‍ഡ് ഇ-ബുക്കുകളോടൊപ്പം ഉണ്ടാകാറില്ല. പ്രിന്റഡ് ബുക്കുകള്‍അവ പുതിയതും വായനക്കാര്‍ ഏറെയുള്ളതുമാണെങ്കില്‍ കാത്തിരിപ്പ് അനിവാര്യമാണ്.

* എല്ലാ ഇ-ബുക്കുകളും എല്ലാ ഇ-റീഡറുകളിലും വായിക്കാന്‍ കഴിയില്ല. ”ഡിജിറ്റല്‍റൈറ്റ്’ പ്രശ്‌നമാണ് ഇതിന് കാരണം. വ്യത്യസ്ത ഇ-റീഡറുകളുടെ പ്രവര്‍ത്തനം വ്യത്യസ്ത തരത്തിലാകും. എന്നാല്‍ പ്രിന്റഡ് ബുക്കുകള്‍ക്ക് ഈ പരിമിതിയില്ല. പുസ്തകം തുറന്നുവായിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ല.

* വിലനിലവാരമാണ് മറ്റൊരു സംഗതി. ചില ഇ-ബുക്കുകള്‍ സൗജന്യമാണ്. ചിലതിന് ചെറിയ വില നല്‍കിയാല്‍ മതിയാകും. എന്നാല്‍ വലിയ വില നല്‍കേണ്ടിവരുന്ന ഈ ബുക്കുകളുമുണ്ട്. എന്നാല്‍ ഇവ വായിക്കാനുള്ള ഇറീഡറുകള്‍ക്ക് വിലയുണ്ട്. ഇറീഡര്‍ ഇല്ലാതെ തന്നെ ഇബുക്കുകള്‍ കംപ്യൂട്ടറിലും ഫോണിലും വായിക്കാം. ഇ-ബുക്കുകള്‍ ലൈബ്രറികളില്‍ ലഭിക്കുമെങ്കിലും നാട്ടിന്‍ പുറങ്ങളിലെയും കൊച്ചുപട്ടണങ്ങളിലെയും വായനശാലകള്‍ക്ക് ഇ-ബുക്കുകള്‍ ഇന്നും അന്യമാണ്.

* ഈര്‍പ്പം തട്ടിയാലും താഴെ വീണാലും മിക്കവാറും ഈ റീഡറുകളെല്ലാം നാശമാകും. കംപ്യൂട്ടര്‍ വൈറസുകളും ഇറീഡറുകളെ പ്രതികൂലമായി ബാധിക്കും. ഈര്‍പ്പവും മഴയും മഞ്ഞും ചിതലുമെല്ലാം പ്രിന്റഡ് ബുക്കുകളെയും തകരാറിലാക്കും. എന്നാല്‍ നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറികള്‍ക്ക് ഇത് ബാധകമാവില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രിന്റഡ് ബുക്കുകള്‍ വരെ നല്ല ലൈബ്രറികളില്‍ കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട്.

* കോപ്പിറൈറ്റ് നിയമങ്ങളും മറ്റ് നിബന്ധനകളും കാരണം എല്ലാ പ്രിന്റഡ് ബുക്കുകളുടെയും ഇവെര്‍ഷന്‍ ലഭ്യമാകില്ല. ഇബുക്ക് എഡിഷന് മുമ്പുതന്നെ പ്രിന്റഡ് എഡിഷന്‍ പ്രസിദ്ധീകരിക്കുന്നതും പതിവാണ്.

* ഇ-ബുക്ക് നിര്‍മാണത്തിന് കടലാസ് ആവശ്യമില്ല. അങ്ങനെ നോക്കുമ്പോള്‍ അവ പരിസ്ഥിതി സൌഹൃദപരമാണ്. എന്നാല്‍ അവയുടെ പ്രവര്‍ത്തനത്തിന് വൈദ്യുതി ആവശ്യമാണ്. ഇറീഡര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ റീ സൈക്കിള്‍ ചെയ്യാന്‍ കഴിയില്ല. പ്രിന്റഡ് ബുക്കുകള്‍ വായിക്കുന്നതിന് വൈദ്യുതി ആവശ്യമില്ല. എന്നാല്‍ അവയുടെ നിര്‍മാണത്തിന് മരങ്ങള്‍ മുറിക്കേണ്ടിവരും.

ഇ-ബുക്കുകള്‍

ഇലക്ട്രോണിക് വെര്‍ഷനിലുള്ള ബുക്കുകളെ പൊതുവെ വിളിക്കുന്ന പേരാണ് ഇ ബുക്കുകള്‍. ഡിജിറ്റല്‍ ബുക്കുകള്‍ എന്നും പറയാറുണ്ട്. കംപ്യൂട്ടറുകള്‍പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വായിക്കാന്‍ കഴിയുന്ന ഇബുക്കുകളില്‍ അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാമുണ്ടാകും. അച്ചടി പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകളാണ് ഇബുക്കുകള്‍ എന്ന് പറയാമെങ്കിലും പല ഇബുക്കുകള്‍ക്കും തത്തുല്യമായ പ്രിന്റഡ് ബുക്കുകള്‍ ലഭ്യമല്ല. ഇബുക്കുകള്‍ വായിക്കുന്നതിന് സവിശേഷമായി രൂപകല്‍പ്പനചെയ്ത ഉപകരണമാണ് ഇറീഡര്‍. എന്നാല്‍ ഇറീഡര്‍ ഇല്ലാതെതന്നെ കംപ്യൂട്ടറുകളിലും എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചില മൊബൈല്‍ ഫോണുകളിലും ഇബുക്കുകള്‍ വായിക്കാന്‍ കഴിയും.

ഇന്‍ഡക്‌സ് തോമിസ്റ്റിക്കസ്’ ആണ് ആദ്യത്തെ ഇബുക്ക് എന്നാണ് ഭൂരിപക്ഷ അഭിപ്രായം. തോമസ് അക്വിനാസിന്റെ തത്വചിന്താസമാഹാരമായ ഇന്‍ഡക്‌സ് തോമസിസ്റ്റിക്കസ് 1940കളുടെ അവസാനത്തില്‍ റോബര്‍ട്ടോ ബുഡയാണ് ഇവെര്‍ഷനിലേ (ഇ-പതിപ്പ്)ക്ക് മാറ്റിയത്. 1949-ല്‍ സ്‌പെയ്‌നിലെ ഗലീസിയയില്‍ നിന്നുള്ള അധ്യാപികയായ എയ്ഞ്ചല റ്യൂസ് ആണ് ഇ-ബുക്കിന്റെ പേറ്റന്റ് ആദ്യമായി നേടിയത്. തന്റെ വിദ്യാര്‍ഥികളുടെ പുസ്തക സഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ ഇ രംഗത്തെത്തിയത്. ഇന്ന് വികസിത രാഷ്ട്രങ്ങളില്‍ ഇലൈബ്രറികള്‍ സാധാരണമാണ്.

ഇ-റീഡര്‍

ഇ-റീഡര്‍ അഥവാ ഇബുക്ക് റീഡര്‍ (ഇബുക്കുകള്‍ വായിക്കാനുള്ള ഉപകരണം) ഒരു ടാബ്ലെറ്റ് കംപ്യൂട്ടറിന് സമാനമാണ്. രാത്രിപകല്‍ വ്യത്യാസമില്ലാതെ സുഗമമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിലെ അക്ഷരങ്ങളുടെ ക്രമീകരണവും ബാക്ക്‌ലൈറ്റിങും ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളുടെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിനും കഴിയും. ഏറ്റവും പുതിയ ഇറീഡറുകള്‍ക്ക് പ്രിന്റഡ് ബുക്കുകളിലെ പേജുകള്‍ മറിക്കുന്നതുപോലെയുള്ള ”ഫീല്‍’ നല്‍കുന്നതിനും കഴിയുന്നു. ഇലക്ട്രോണിക് പേപ്പര്‍ ടെക്‌നോളജി ഉപയോഗിച്ച് ആദ്യത്തെ ഇറീഡര്‍ നിര്‍മിച്ചത് ജപ്പാനിലെ സോണി കമ്പനിയാണ്. 2004ലായിരുന്നു ഇത്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു ആദ്യകാല ഇറീഡറുകളില്‍ വായിച്ചിരുന്നത്. എക്ടാകോ ജെറ്റ്ബുക്ക് റീഡറാണ് ആദ്യത്തെ കളര്‍ ഇറീഡര്‍. പിഡിഎഫ് ഫോര്‍മാറ്റിലാണ് പൊതുവെ ഇ-റീഡറില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുന്നത്.

Top