ബീഫ് ‘ഗോദ’ക്കും കച്ചവടം; അവസരം മുതലെടുത്ത സിനിമാക്കാരുടെ ലക്ഷ്യവും ലാഭം

കൊച്ചി: സ്വന്തം സഹപ്രവര്‍ത്തകയായ നടിക്ക് ഓടുന്ന വാഹനത്തില്‍ ക്രൂര പീഡനമേറ്റപ്പോള്‍ ശക്തമായി പ്രതികരിക്കാതെ ഉള്‍വലിഞ്ഞവര്‍ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ രംഗത്ത് വന്നതും ചോദ്യം ചെയ്യപ്പെടുന്നു.

അടുത്തയിടെ ഇറങ്ങിയ ഗോദ സിനിമയില്‍ നായകന്‍ ടൊവീനോ കൊതിയോടെ കൂട്ടുകാരനോട് കേരളത്തിലെ ബീഫിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്.

പ്രതീക്ഷിച്ച മുന്നേറ്റം’ ഗോദ’ക്ക് ഇല്ലാത്തതിനാല്‍ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയാണ് ബീഫിന്റെ ‘ഗോദ’യില്‍ ഇപ്പോള്‍ ‘പയറ്റുന്നതെന്നാണ്’ വിമര്‍ശനം.

കശാപ്പ് നിരോധനത്തിനെതിരെ പ്രതികരിക്കാന്‍ കച്ചവടക്കണ്ണുമായി ആരും വരേണ്ടതില്ലന്ന് തുറന്നടിക്കുന്ന ബീഫ് പ്രേമികള്‍ തന്നെയാണ് നടിക്കെതിരായ അതിക്രമം ചോദ്യം ചെയ്യാന്‍ തയ്യാറാവാതെ ബീഫിന്റെ ‘ ഗോദ’യില്‍ ഇറങ്ങിയവരെ സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടക്കുന്നത്.

കന്നുകാലി കശാപ്പിനെതിരെ പ്രതികരിക്കാന്‍ സിനിമയിലെ ബീഫ് രംഗം ആയുധമാക്കിയവര്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സ്ത്രീ പീഡകരെ അടിച്ചോടിക്കുന്ന ഒരു ദൃശ്യമെങ്കിലും പോസ്റ്റ് ചെയ്തിരുന്നുവോ എന്നതാണ് ഉയരുന്ന ചോദ്യം.

ഗോദയിലെ നായകന്‍ തുടര്‍ച്ചയായി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന നായകാ കഥാപാത്രത്തെ മാത്രം അവതരിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യവും ഇപ്പോള്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

യുവ താര പോരില്‍ പിന്നോക്കം പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് നടന്റെ പി.ആര്‍ കമ്പനി ബീഫ് ആയുധമാക്കുന്നതെന്നാണ് ആക്ഷേപം.

Top