SPECIAL 52 years after Indo-Pak war, Armyman seeks benefits, gallantry recorded

ന്യൂഡല്‍ഹി : ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ് 52 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ യുദ്ധത്തില്‍ താന്‍ ചെയ്ത സേവനത്തിന് പങ്കുവേണമെന്ന ഹര്‍ജിയുമായി ജവാന്‍ പട്ടാളക്കോടതിയില്‍.

1978 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ പാക്കിസ്ഥാന്റ പട്ടാളപ്പടയെ തുരത്തിയ അബ്ദുള്‍ ഹമീദ് എന്ന ഉദ്യോഗസ്ഥന്‍ പരമ വീര ചക്രത്തിന് അര്‍ഹനായിരുന്നു.

അബ്ദുള്‍ ഹമീദ് നടത്തിയ പോരാട്ടത്തില്‍ ആദ്യാവസാനം വരെ ഡ്രൈവറായ താന്‍ ഒപ്പമുണ്ടായിരുന്നെന്നും വീര്യം ഒട്ടും ചോരാതെ രാജ്യത്തിനായി പൊരുതിയെന്നും ഗ്രനേഡിയര്‍ മുഹമ്മദ് നസീം ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല അദ്ദേഹത്തിനു രാജ്യവും സുരക്ഷാസേനയും നല്‍കിയ പരിഗണനയ്ക്കും അംഗീകാരങ്ങള്‍ക്കും താനും അര്‍ഹനാണെന്നാണ് മുഹമ്മദ് നസീമിന്റെ വാദം.

1978 ല്‍ സേനയില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഇതിനുമുന്‍പ് തന്റെ ആവശ്യവുമായി ആര്‍മി ചീഫിനെ സമീപിച്ചിരുന്നു.

പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ധൈര്യത്തോടെ ജീവന്‍ പണയപ്പെടുത്തി പോരാടിയ നേട്ടങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയായ മുഹമ്മദ് നസീമിന്റെ വാദം.

തന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ട രേഖകള്‍ മുഹമ്മദ് നസീം കോടതിയില്‍ ഹാജരാക്കിയിരുന്നു എന്നാല്‍ യുദ്ധം കഴിഞ്ഞ് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട കേസിന് 2002ലെ രേഖകള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ പറയുന്നതുപോലെ മുഹമ്മദ് നസീം രാജ്യത്തിനുവേണ്ടി പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആജീവനാന്തം അംഗീകാരങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

Top