കവാനിയെ വിലയ്‌ക്കെടുക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ചെല്‍സിയും

പാരിസ്: സൂപ്പർ താരങ്ങളായ കവാനിയും നെയ്മറും തമ്മിൽ സെറ്റ് പീസുകൾക്കു വേണ്ടി കലഹിച്ചത് ആരാധകരെ നിരാശയിലാക്കിയിരുന്നു.

ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത നെയ്മറിന്റെ പിഎസ്ജിയിലെ ശത്രു ഉറുഗ്വന്‍ താരം എഡിസണ്‍ കവാനിയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ചെല്‍സിയും ആലോചിക്കുന്നു എന്നാണ്.

അടുത്ത ജനുവരിയോടെ തുറക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കവാനിയെ സ്വന്തം നിരയിലെത്തിക്കാനാണ് വമ്പന്‍ ക്ലബുകള്‍ തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് സൂചന.

എന്നാൽ കവാനിയ്ക്ക് റയല്‍ മഡ്രിഡിലേക്ക് കൂറുമാറാന്‍ അവസരം ഒരുക്കാമെന്ന് പിഎസ്ജി വാഗ്ദാനം ചെയ്തതായി സ്‌കൈ സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് വര്‍ഷമായി ഓരോ സീസണിലും 25 ഗോളില്‍ കുറയാതെ സ്വന്തമാക്കുന്നതാണ് കവാനിയെ നോട്ടമിടാന്‍ വമ്പന്‍ ക്ലബുകളെ പ്രേരിപ്പിക്കുന്നത്.

115 മില്യണ്‍യൂറോയാണ് കവാനിയ്ക്ക് പിഎസ്ജി വിലയിട്ടിരിക്കുന്നത്. കവാനിയെ വില്‍ക്കുന്നതിലൂടെ പിഎസ്ജി യുവേഫയുടെ സാമ്പത്തിക നയം ലംഘിച്ചെന്ന ആരോപണത്തില്‍ നിന്നും പുറത്തുകടക്കാനാകുമെന്നും പിഎസ്ജിയ കണക്ക് കൂട്ടുന്നു.

ഒരു ടീമില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നതിലുളള തലവേദനയും ഇതിലൂടെ ഒഴിവാക്കാമെന്നാണ് പിഎസ്ജിയും ചിന്തിക്കുന്നത്.

ലിയോണിനെതിരായ ലീഗാ വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത് 57ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ് പന്ത് കൈക്കലാക്കി നെയ്മറിന് കൈമാറുകയായിരുന്നു.

79ാം മിനുട്ടില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ നെയ്മര്‍ താല്‍പര്യം കാണിച്ചെങ്കിലും കവാനി അത് അവഗണിക്കുകയും ചെയ്തു.

2015ല്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിനു ശേഷം പി.എസ്.ജിയില്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള ചുമതല കവാനിക്കാണ്.

എന്നാല്‍ ബാര്‍സലോണയില്‍ നിന്ന് നെയ്മര്‍ എത്തിയതോടെ ഇക്കാര്യം അനിശ്ചിതത്വത്തിലായി. മുന്‍ മത്സരങ്ങളിലും പെനാല്‍ട്ടി തനിക്കു നല്‍കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെങ്കിലും കവാനി അവഗണിച്ചിരുന്നു.

Top