സ്പാനിഷ് ലീഗ് ഫുട്‌ബോള്‍, റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വിജയം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വിജയം.

എവേ മത്സരത്തില്‍ റയല്‍ 3-0നു ഡെപോര്‍ട്ടിവോയെ പരാജയപ്പെടുത്തിയപ്പോള്‍ ബാഴ്‌സ 2-0ന് റയല്‍ ബാറ്റിസിനെ മറികടന്നു.

ഗാരത് ബെയ്ല്‍(20), കാസെമിറോ(27), ടോണി ക്രൂസ്(62) എന്നിവരാണ് റയലിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. അധിക സമയത്ത് സെര്‍ജിയോ റാമോസിന് ചുവപ്പു കാര്‍ഡ് കിട്ടിയെങ്കിലും ഗോള്‍ വഴങ്ങാതെ റയല്‍ പിടിച്ചുനിന്നു.

ബാഴ്‌സയുടെ തട്ടകം ന്യൂകാമ്പില്‍ ബാറ്റിസിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ടോസ്‌കയുടെ സെല്‍ഫ് ഗോളാണ് ബാറ്റിസിന് വിനയായത്. പിന്നാലെ 39ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോ കൂടി ഗോള്‍ നേടിയതോടെ ബാഴ്‌സ ജയം നുകര്‍ന്നു.

Top