ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യം ; യു.എ. ഇ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു

UAE

ദോഹ: ബഹിരാകാശ രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യം വെച്ച് യു.എ. ഇ. 2021 ഓടു കൂടി ബഹിരാകാശത്ത് സ്വദേശി യാത്രക്കാരെ എത്തിക്കുന്നതിനും, ഉപഗ്രഹ വിക്ഷേപണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും.

പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച ഖലീഫാസാറ്റ് ഈ വര്‍ഷം പകുതിയോടെ വിക്ഷേപിക്കും. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് ഇതിന്റെ നിര്‍മ്മാണം.

മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നു രൂപകല്‍പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹവും വൈകാതെ വിക്ഷേപിക്കുന്നതാണ്.

നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവയെല്ലാം ഉപഗ്രഹ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നതായിരിക്കും.

Top