ഉത്തരകൊറിയയുമായി തിടുക്കത്തില്‍ ചര്‍ച്ച വേണ്ടെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ്

സോള്‍: ഉത്തരകൊറിയയുമായി തിടുക്കത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. വിഷയത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ദക്ഷിണകൊറിയയെന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചകളിലുടെ ഉത്തരകൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഉത്തരകൊറിയയുടെ അമേരിക്കയുമായുള്ള സമീപനത്തിലും മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

ഉത്തരകൊറിയ ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുത്തത് പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മൂണ്‍ തയാറായില്ല.

Top