ദക്ഷിണകൊറിയന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ സംഘവും കൂടിക്കാഴ്ച നടത്തി

സിയൂള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഇന്‍ ഉത്തരകൊറിയന്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി. വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണകൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ സംഘവുമായാണ് മൂണ്‍ജേ ഇന്‍ കൂടിക്കാഴ്ച നടത്തിയത്.

ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാമിന്റെ നേതൃത്വത്തില്‍ 22 പേരാണ് ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നത്.

ഫെബ്രുവരി പത്തിന് മൂണ്‍ജേ ഉത്തരകൊറിയന്‍ സംഘവുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് ദക്ഷിണകൊറിയന്‍ വക്താവ് അറിയിച്ചു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗും സംഘത്തിനോപ്പം ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നുണ്ട്. ആദ്യമായാണ് ഉത്തരകൊറിയയില്‍ ഭരണം കൈയാളുന്ന കുടുംബത്തിലെ അംഗം ദക്ഷിണകൊറിയയില്‍ സന്ദര്‍ശനം നടത്തുന്നത്.

പരസ്പരം ശത്രുത പുലര്‍ത്തുന്ന ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വിന്റര്‍ ഒളിന്പിക്‌സിനു കഴിയുമെന്നാണു നിരീക്ഷകരുടെ പ്രതീക്ഷ.

Top