ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ നായിക ഐശ്വര്യ രാജേഷ്

ര്‍ജുന്‍ രാംപാല്‍ നായകനാവുന്ന ഡാഡി യില്‍ നായികയായി തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ്. 1970 കളിലെ മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഡാഡി.

അര്‍ജുന്‍ രാംപാല്‍ അധോലോക നായകന്റെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായില്‍ തിയേറ്ററുകളിലെത്തും.

അര്‍ജുന്‍ കപൂറും ആഷിം അലുവാലിയയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡാഡി യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

വട ചെന്നൈ, ധ്രുവ നച്ചത്തിരം, ഇത് വേതാളം സൊല്ലും കഥൈ തുടങ്ങിവയാണ് ഐശ്വര്യയുടെ പുതിയ കോളിവുഡ് ചിത്രങ്ങള്‍.

ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് ഐശ്വര്യ.

Top