സൂര്യ- വിഘ്‌നേഷ് ശിവന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘താനാ സേര്‍ന്ത കൂട്ടം’ ; ആദ്യ പ്രതികരണം എത്തി

thaana serntha koottam

സൂര്യയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം താനാ സേര്‍ന്ത കൂട്ടം പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമിഴകത്തിനൊപ്പം കേരളത്തിലും വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയിട്ടുള്ളത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണം എത്തിയിരിക്കുകയാണ്.

ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. കെ എസ് രവികുമാര്‍, രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, തമ്പി രാമയ്യ, കോവൈ സരള, സെന്തില്‍, ആര്‍ ജെ ബാലാജി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സൂര്യയും ജ്ഞാനവേല്‍ ശക്തിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top