സോണി ഇന്ത്യയുടെ ‘a7R III’ ഇന്റര്‍ ചേഞ്ചബിള്‍ ലെന്‍സ് മിറര്‍ലെസ് ക്യാമറ; പ്രത്യേകതകള്‍

ന്യൂഡല്‍ഹി: സോണി ഇന്ത്യയുടെ ഫുള്‍ ഫ്രെയിം ‘a7R III’ ഇന്റര്‍ ചേഞ്ചബിള്‍ ലെന്‍സ് മിറര്‍ലെസ് ക്യാമറ മികച്ചതാകാന്‍ കാരണം ഇവയൊക്കെയാണ്.

2,64,990 രൂപ വിലയുള്ള ക്യാമറയില്‍ പത്ത് ഫ്രെയിംസ് പെര്‍ സെക്കന്റ്‌സ് ഷൂട്ടിങ് സ്പീഡ് ലഭിക്കുന്ന ഹൈ റസലൂഷന്‍ 42.4 എംപി ബാക്ക് ഇലുമിനേറ്റഡ് ‘എക്‌സ്‌മോര്‍ ആര്‍ സിമോസ്’ ഇമേജ് സെന്‍സറാണുള്ളത്.

നോയ്‌സ് റിഡക്ഷന്‍, ഉയര്‍ന്ന സെന്‍സിറ്റിവിറ്റി, വൈഡ് ഡൈനാമിക് റേയ്ഞ്ച് എന്നിവയ്‌ക്കൊപ്പം തന്നെ 4കെ വീഡിയോ ക്വാളിറ്റിയും ‘a7R III’ ക്യാമറയ്ക്കുണ്ടാവും.

നോയ്‌സ് പരമാവധി ഒഴിവാക്കി ഉയര്‍ന്ന സെന്‍സിറ്റിവിറ്റിയും വൈഡ് ഡൈനാമിക് റെയ്ഞ്ചുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നതും ഈ ക്യാമറയുടെ പ്രത്യേകതയാണ്.

എട്ട് എഫ് പി എസ് വേഗതയില്‍ ലൈവ് വീഡിയോ മോഡില്‍ തുടര്‍ച്ചയായി ദൃശ്യം പകര്‍ത്താന്‍ ഈ ക്യാമറയ്ക്കു സാധിക്കും.

ചിത്രങ്ങളില്‍ മിനുക്കു പണികള്‍ ചെയ്യുന്നതിനായി ‘ഇമേജിങ് എഡ്ജ്’ എന്നൊരു സോഫ്റ്റ് വെയറും ക്യാമറയ്‌ക്കൊപ്പം തന്നെ ലഭിക്കും.

കൂടാതെ മികച്ച സ്റ്റബിലൈസേഷന്‍ നല്‍കുന്നതിന് സഹായിക്കുന്ന ‘പിക്‌സല്‍ ഷിഫ്റ്റ് മള്‍ടി ഷൂട്ടിങ് മോഡും’ ക്യാമറയ്ക്കുണ്ട്.

മികച്ച ശേഷിയുള്ള സോണിയുടെ ‘Z’ സീരീസ് ബാറ്ററികളാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്മാര്‍ട്‌ഫോണുകള്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവയിലേക്കോ എഫ് ടി പി സെര്‍വറിലേക്കോ ഫയലുകള്‍ അയക്കാന്‍ സഹായിക്കുന്ന വൈഫൈ സംവിധാനവും ക്യാമറയില്‍ ഉണ്ട്.

Top