sony xperia XZ premium smart phone slow motion camera

തിനൂതന സ്‌ലോ മോഷന്‍ കാമറയുമായി സോണിയുടെ സ്മാര്‍ട് ഫോണ്‍ എക്പീരിയ XZ പ്രീമിയം വിപണി കീഴടക്കാനൊരുങ്ങുന്നു.

സ്ലോ മോഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായകമാകുന്ന കാമറയാണ് എക്പീരിയ XZ പ്രീമിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെക്കന്‍ഡില്‍ 960 ഫ്രേമുകള്‍ വരെ പകര്‍ത്താന്‍ ഈ സ്മാര്‍ട് ഫോണ്‍ കാമറക്ക് സാധിക്കും. സ്മാര്‍ട് ഫോണ്‍ വിപണിയിലെ കുത്തകകളായ ആപ്പിള്‍, സാംസങ് എന്നിവ നല്‍കുന്ന കാമറകളേക്കാള്‍ നാല് മടങ്ങാണ് ഇത്.

ഫോണില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഇമേജ് സെന്‍സര്‍ ഉപയോഗിച്ചാണ് സ്ലോ മോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നത്.

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി പുതിയ സ്മാര്‍ട് ഫോണായ എക്പീരിയ XZ പ്രീമിയം പുറത്തിറക്കിയത്.

Top