sony super speed memory card

സോണി ഇന്ത്യ പുതിയ എസ് എഫ് ജി സീരീസ് അവതരിപ്പിച്ചുകൊണ്ട് പ്രൊഫഷണല്‍ ഇമേജിംഗ് വ്യവസായ രംഗത്തേക്ക് .

പുതിയ എസ് എഫ് ജി സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാര്‍ഡ് ആയിരിക്കും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഡിഎസ്എല്‍ആര്‍ , മിറര്‍ ലെസ് ക്യാമറ ഉപയോക്താക്കള്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന വേഗതാ പ്രകടനം, 300 എം ബി/എസ് വരെ റീഡ് ചെയ്യുന്നു, 299 എം ബി/എസ് വരെ റൈറ്റ് ചെയ്യുന്നു. സോണിയുടെ തനതായ ഫേംവെയര്‍ പ്രാപ്തമാക്കിയിട്ടുള്ള 299 എം ബി/എസ് വരെ റൈറ്റ് സ്പീഡുള്ള ടി എഫ് ജി സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാര്‍ഡായിരിക്കും.

ദ്രുത റൈറ്റ് സ്പീഡ് ഡിജിറ്റല്‍ ഇമേജിംഗ് ഉപകരണങ്ങളുടെ പരമാവധി പ്രകടനത്തെ പിന്തുണയ്ക്കുന്നു. UHSII സപ്പോര്‍ട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനുള്ള ഇമേജുകള്‍ നീണ്ട സമയം തുടര്‍ച്ചയായി ഷൂട്ട് ചെയ്യാന്‍ ഇത് അവസരമൊരുക്കും.

ഹ്രസ്വമായ ബഫര്‍ ക്ലിയറിംഗ് സമയം ഉപയോഗിക്കുന്നതിനാല്‍ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരിക്കലും നഷ്ടമാകില്ല.

പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ വര്‍ക്ക് ഫ്‌ളോ ഒരുക്കുന്നതിന് 300 എം ബി/എസ് വരെയുള്ള റീഡ് സ്പീഡാണ് എസ്ഡി കാര്‍ഡ് നല്‍കുന്നത്. ഒരു മെമ്മറി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ഒരു കമ്പ്യൂട്ടറിലേക്ക് എത്ര വലിയ ഫയലും ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

എസ് എഫ് ജി സീരീസിനൊപ്പം സോണി അവതരിപ്പിക്കുന്നു എസ്ഡി കാര്‍ഡ് മെമ്മറി കാര്‍ഡ് റീഡര്‍, MRWS1 പിന്തുണയ്ക്കുന്ന UHSII ഇത് USB 3.1 Gen1 ഇന്റര്‍ഫേസുള്ള ഒരു പിസിയിലേക്ക് ഡാറ്റയുടെ വേഗത്തിലും സൗകര്യപ്രദവുമായ കൈമാറ്റം പ്രാപ്തമാക്കുന്നു. ഒരു വര്‍ഷത്തെ വാറന്റിയാണ് ഇതിനുള്ളത്.

ഇത് വിശ്വസനീയത നല്‍കുന്നതും പ്രൊഫഷണലുകള്‍ക്ക് മികച്ച പ്രകടനം നല്‍കുന്ന നല്ല പൊരുത്തമുള്ള കാര്‍ഡുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

Top